ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിന് ഉജ്ജ്വല ജയം. 21 റണ്ണിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍ എടുക്കാനെ ആയുള്ളു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന സ് കോറാണിത്. പാക്കിസ്ഥാനെതിരെ നേടിയ 326 റണ്‍സ് നേട്ടമാണ് തിരുത്തിക്കുറിച്ചത്. ഷാക്കിബ് അല്‍ ഹസന്‍ (75), മുഷ്ഫിഖര്‍ റഹീം (78) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. തമീം ഇഖ്ബാല്‍ (16), സൗമ്യ സര്‍ക്കാര്‍ (42), മുഹമ്മദ് മിഥുന്‍ (21), മൊസദെക് ഹൊസൈന്‍ (26) മഹ്മുദുള്ള (46), മെഹ്ദി ഹസന്‍ (5) റണ്‍ കൂട്ടി ചേര്‍ത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കം മുതല്‍ റണ്‍ അടിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. കൃത്യതയില്ലാതെ റണ്‍ നേടാനുള്ള ശ്രമത്തില്‍ വിക്കറ്റ് വലിച്ചെറിയുന്ന പക്വതയില്ലായ്മയായിരുന്നു കളിക്കളത്തില്‍ കാണാനായത്.
23 റണ്‍ നേടി ഡികോക്ക് റണ്ണൗട്ടായി. 62 റണ്‍ നേടിയ ഡ്യുപ്ലസിസിന്റെ അര്‍ധസെഞ്ചുറി പാഴായി. ജയത്തിലേക്കെത്തിക്കാന്‍ ഒരറ്റത്തുനിന്ന് ഡുമിനി പൊരുതിയെങ്കിലും 45 റണ്ണുമായി മടങ്ങേണ്ടി വന്നു. ബംഗ്ലാദേശിനുവേണ്ടി മുഫ്താഫിസൂര്‍ റഫ്മാന്‍ മൂന്നും സെയ്ഫുദ്ദീന്‍ രണ്ടും വിക്കറ്റ് നേടി.
Get real time update about this post categories directly on your device, subscribe now.