
കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെ അഭിനന്ദിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം ചുമതലയുള്ള ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചു. ദിവ്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പ്രവര്‍ത്തന രഹിതമായി.
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശങ്ങളുണ്ടായിരുന്ന ട്വീറ്റുകള്‍ എല്ലാം പിന്‍വലിച്ചതോടെ ദിവ്യ കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹവും ശക്തമായി. സംഭവത്തില്‍ ദിവ്യയും കോണ്‍ഗ്രസും പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതോടെ ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
തീരുമാനവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നും വ്യക്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശംപ്രകടനത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമില്‍നിന്ന് ദിവ്യ പുറത്തുപോയോയെന്നാണ് സംശയം.
എന്നാല്‍, ഇത് ശരിയല്ലെന്ന് വാര്‍ത്താ ഏജന്‍സിയോട് ദിവ്യ പ്രതികരിച്ചു. ദിവ്യക്കു പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ അംഗമായ ചിരാഗ് പട്‌നായിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടും പിന്‍വലിച്ചു.
മുന്‍ സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ചിരാഗിനെ കഴിഞ്ഞയാഴ്ച ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ചിരാഗിനെ പ്രതിരോധിക്കുന്ന നിലപാടായിരുന്നു ദിവ്യ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here