പാലക്കാട് ബസ് പാടത്തേയ്ക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

പാലക്കാട്: പാലക്കാട് അന്തര്‍സംസ്ഥാന ബസ് പാടത്തേയ്ക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു.

ബംഗളൂരുവില്‍ നിന്ന് അടൂരിലേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരുടെ നിലഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് ആപകടം.

പരുക്കേറ്റവരെ ചിറ്റൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാടത്തേയ്ക്ക് മറിഞ്ഞ ബസ് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here