‘കണ്ടല്‍ കാക്കാം, നാളേക്കായ്’ എന്ന മുദ്രാവാക്യമുയര്‍ത്തി ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കായല്‍ത്തീരങ്ങളില്‍ കണ്ടല്‍ച്ചെടി നടുന്നു.

തിങ്കളാഴ്ച രാവിലെ 10.30ന് വൈപ്പിന്‍ ചെറായിയില്‍ കണ്ടല്‍ നടീലിന്റെ ആദ്യഘട്ട സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറി എഎ റഹിം, പ്രസിഡന്റ് എസ് സതീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

ആദ്യഘട്ടത്തില്‍ ചെറായിയില്‍ ജസ്റ്റിസ് കെ കെ ദിവാകരന്റെ വസതിക്ക് സമീപം വീരന്‍പുഴയിലാണ് 1000 കണ്ടല്‍ നടുന്നത്. വീരന്‍പുഴ മുതല്‍ പള്ളിപ്പുറം പഞ്ചായത്തിലെ മത്സ്യകാപ്പ് വരെ 25 കിലോമീറ്ററിലാണ് കണ്ടല്‍ നടുന്നത്.

പരിസ്ഥിതിദിനമായ അഞ്ചിന് രണ്ടാം ഘട്ടമായി 1000 കണ്ടല്‍കൂടി നടും.