ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി കൊല്ലപ്പെട്ടു; മരണം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍

കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചന.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് റാഷിദ് മരിച്ചത്. അഫ്ഗാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.

നേരത്തേ ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരുന്നത് റാഷിദായിരുന്നു. കേരളത്തില്‍ നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ്് നടത്തിയിരുന്നത് റാഷിദ് ആണെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here