നിപ: ഉത്ഭവം തൃശൂര്‍ ആവാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ; 16 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍: നിപയുടെ ഉത്ഭവം തൃശൂര്‍ ആവാന്‍ സാധ്യതയില്ലെന്നും ഇടുക്കി ആവാനാണ് സാധ്യതയെന്നും ഡിഎംഒ.

തൊടുപുഴയില്‍ പഠിക്കുന്ന യുവാവ് ഇന്റന്‍ഷിപ്പിനു വേണ്ടി തൃശൂര്‍ എത്തിയപ്പോഴാണ് പനി ബാധിച്ചത്.

തുടര്‍ന്ന് ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പനി മൂര്‍ച്ഛിക്കുകയും നടക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്തതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിപ ബാധയെന്ന് സംശയിച്ചത്.

യുവാവിനൊപ്പം ക്യാമ്പില്‍ പങ്കെടുത്ത 22 പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ യുവാവുമായി അടുത്തിടപഴകിയ 16 പേര്‍ നിരീക്ഷണത്തിലാണ്.

അതേസമയം, യുവാവു പഠിക്കുന്ന തൊടുപുഴയിലെ കോളെജും പരിസരവും നിരീക്ഷനത്തിലാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here