കേരളം മുഴുവന്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് നിപ വൈറസിനെ കുറിച്ചാണ്. കോഴിക്കോട് നിപ ബാധിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും നിപ വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ്. കടുത്ത പനിയുമായി കൊച്ചി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയിലാണ് നിപയ്ക്കു സമാനമായ ലക്ഷണങ്ങള്‍ സംശയിച്ചത്.