
കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.
വിനായകനാണ് ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ആദ്യമായിട്ടാണ് വിനായകന്‍ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് പിഎസ് റഫീക്കാണ്.
വിനായകനൊപ്പം പുതുമുഖമായ പ്രിയംവദ കൃഷ്ണന്‍, റോഷന്‍, ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, രഘുനാഥ് പലേരി സുനില്‍ സുഗത തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദേവദാസ് കടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ലീല ഗിരീഷ് കുട്ടനാണ്. സുരേഷ് രാജനാണ് ക്യാമറ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here