ഓണ്‍ലൈന്‍ തട്ടിപ്പിന് മുന്‍ ചീഫ് ജസ്റ്റിസും ഇരയായി; ആര്‍.എം ലോധയ്ക്ക് പോയത് ഒരുലക്ഷം രൂപ

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ജസ്റ്റിസ് ലോധയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ജസ്റ്റിസ് ബി പി സിങിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്.

മെയ് 19-ന് രാത്രി തന്റെ ബന്ധുവിന് ചികിത്സാ ആവശ്യത്തിനായി കുറച്ച് പണം ആവശ്യമുണ്ടെന്ന് കാണിച്ച് ജസ്റ്റിസ് ബി പി സിങ്ങിന്റെ മെയില്‍ ഐ ഡിയില്‍ നിന്ന് സന്ദേശം ലഭിച്ചതായി ജസ്റ്റിസ് ലോധ പരാതിയില്‍ പറയുന്നു.

തന്റെ കൈവശം പണം കുറവാണെന്നും ഒരു ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നായിരുന്നു സന്ദേശം. പണം നല്‍കേണ്ട അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു. ഉടന്‍ തന്നെ ലോധ രണ്ടു തവണയായി ഒരു ലക്ഷം രൂപ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു.

ജസ്റ്റിസ് സിങ്ങുമായി നിരന്തരം മെയില്‍ മുഖേന ആശയ വിനിമയം നടത്തിയിട്ടുള്ളതിനാല്‍ ഈ സന്ദേശത്തില്‍ അസാധാരണമായൊന്നും തോന്നിയില്ലെന്നും ജസ്റ്റിസ് ലോധ ദില്ലി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

എന്നാല്‍ ഏപ്രില്‍ 18ന് ഹാക്ക് ചെയ്യപ്പെട്ട തന്റെ മെയില്‍ ഐ ഡി ശരിയായി എന്ന് കാട്ടി മെയ് 30-ന് ജസ്റ്റിസ് ബി പി സിങ്ങിന്റെ സന്ദേശമെത്തിയതോടെയാണ് താന്‍ കബളിക്കപ്പെട്ടതായി ജസ്റ്റിസ് ലോധ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ജസ്റ്റിസ് ബി പി സിങ്ങുമായി നേരില്‍ ബന്ധപ്പെട്ട ശേഷം ദില്ലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News