നിപ ബാധയെന്ന സംശയത്തില്‍ കൊച്ചിയില്‍ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിക്ക് പനി ബാധിച്ചത് തൊടുപുഴയില്‍ നിന്ന്. തൊടുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവ്. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു.