ജനാല തകര്‍ത്ത് അടുക്കളയില്‍ കയറിയത് വമ്പന്‍ മുതല; സംഭവം ഫ്ലോറിഡയില്‍; ദൃശ്യങ്ങള്‍ കാണാം

അമേരിക്കയിലെ ഫ്ലോറിഡയിലെ മേരി വിച്ചൂസന്‍റെ വീട്ടില്‍ ക‍ഴിഞ്ഞ ദിവസം പുലര്‍ച്ചെ എത്തിയത് ഒരു അപ്രതീക്ഷിത അതിഥിയാണ്. ജനാലച്ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് അടുക്കളയില്‍ നോക്കാനെത്തിയ മേരി കണ്ടത് 11 അടി നീളമുള്ള മുതലയെ. ജനാലച്ചില്ല് തകര്‍ത്താണ് മുതല വീടിനകത്ത് കടന്നത്.

അടുക്കളയിലൂടെ പരക്കംപാഞ്ഞ് നടന്ന മുതലയെക്കണ്ട് പരിഭ്രമിച്ച മേരി ഉടന്‍ തന്നെ അധികൃതരെ വിവരമറിയിച്ചു.

അടുക്കളയില്‍ മുതലയെന്ന് മേരിയുടെ ഫോണ്‍കാള്‍ വിശ്വസിക്കാന്‍ അധികൃതര്‍ ആദ്യം തയ്യാറായില്ല.

പിന്നാലെ പത്രവിതരണക്കാരുടെ ഫോണും എത്തിയതോടെയാണ് സംഭവത്തിന്‍റെ  ഗൗരവം അധികൃതര്‍ ഉള്‍ക്കൊണ്ടത്.

മുതലയെ പിടികൂടാന്‍ ആളെത്തിയപ്പോഴേക്കും ഫ്രിഡ്ജും ഫര്‍ണിച്ചറുമെല്ലാം മുതല തകര്‍ത്തിരുന്നു.

അടുക്കളയുടെ ചുമരിനും കാര്യമായ കേടുപാടുകള്‍ പറ്റി. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വൈന്‍ ശേഖരം മുഴുവനും മുതല തട്ടിമറിക്കുകയും ചെയ്തു.

അകത്തുകയറാന്‍ തകര്‍ത്ത ജനലില്‍ കൂടി തന്നെയാണ് അധികൃതര്‍ മുതലയെ പുറത്തെത്തിച്ചത്. പിന്നീട് മുതലയെ സ്വകാര്യ ഫാമിലേക്ക് മാറ്റി.

ശബ്ദം കേട്ട് അടുക്കള തുറന്നപ്പോള്‍ മുതലയുടെ ചന്തമുള്ള മുഖം തന്നെ തുറിച്ചുനോക്കുകയായിരുന്നുവെന്ന് മേരി സ്‌പെക്ട്രം ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News