ഇനിമുതല്‍ ദില്ലി മെട്രോയിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്രചെയ്യാം; പദ്ധതി പ്രഖ്യാപിച്ച് കേജരിവാള്‍

ദില്ലി മെട്രോയിലും ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മൂന്ന് മാസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി യാഥാര്‍ത്ഥ്യമാക്കും. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വച്ച് കേജരിവാളിന്റെ പ്രഖ്യാപനം.

ദിനംപ്രതി യാത്രയ്ക്കായി ദില്ലിയില്‍ ബസുകളെ ആശ്രയിക്കുന്ന 7.5 ലക്ഷം വനിതകള്‍ക്കും മെട്രോയില്‍ സഞ്ചരിക്കുന്ന 8.4 ലക്ഷം വനിതകള്‍ക്കും ആശ്വാസം പകരുന്നതാണ് കേജരിവാളിന്റെ നീക്കം. പദ്ധതി പ്രഖ്യാപിച്ച കേജരിവാള്‍ രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി.

യാത്രകാര്‍ക്കും വിദഗ്ധര്‍ക്കും പദ്ധതി നടത്തിപ്പിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. സൗജന്യ സബ്സിഡി നല്‍കുന്ന മെട്രോ കാര്‍ഡുകള്‍ വനിതകള്‍ക്ക് നല്‍കാനാണ് നിലവിലെ തീരുമാനം. സബ്സിഡി ഇല്ലാത്ത മെട്രോ കാര്‍ഡുകളും ഉണ്ടായിരിക്കും. അമ്പതേ അമ്പത് പാര്‍ട്ണര്‍ഷിപ്പിലാണ് ദില്ലി മെട്രോ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിപ്പിക്കുന്നത്.

സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം ദില്ലി സര്‍ക്കാര്‍ വഹിക്കേണ്ടി വരും. ബസുകളിലെ സൗജന്യ യാത്ര കൂടി കണക്കിലെടുത്താല്‍ മാസം ആയിരത്തി ഇരുനൂറ് കോടി രൂപ സര്‍ക്കാരിന് റവന്യൂ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെന്ന് കേജരിവാള്‍ അറിയിച്ചെങ്കിലും ഏഴ് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലെ വനിതാ വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ് പദ്ധതി.

ജോലിയ്ക്ക് പോകുന്ന സ്ത്രീകള്‍ക്ക് നല്ലൊരു തുക ദിനം മാസം യാത്രയ്ക്ക് മാത്രമായി മാറ്റി വയ്ക്കേണ്ടി വരും. യാത്ര സൗജ്യമാക്കുന്നതിലൂടെ കൂടുംബ ബഡ്ജറ്റ് സുരക്ഷിതമാകും. ലോക്സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് സീറ്റിലും ആം ആദ്മി പരാജയപ്പെട്ടിരുന്നു. അത്‌കൊണ്ട് തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനപ്രിയ പദ്ധതികളിലൂടെ വോട്ട് തിരിച്ചെടുക്കുകയാണ് ആം ആദ്മി ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here