അരുണാചല്‍ പ്രദേശിലെ ജോര്‍ഹതില്‍ ഇന്ത്യന്‍ വ്യോമവിമാനം കാണാതായി. വ്യോമസേനയുടെ എഎന്‍ 32 വിമാനമാണ് ഉച്ച മുതല്‍ കാണാതായത്. 8 വ്യോമ ഉദ്യോഗസ്ഥരടക്കം 13പേരാണ് ഉണ്ടായിരുന്നത്.

അരുണാചലിലെ ജോര്‍ഹതില്‍ നിന്ന് മെന്‍ചുക്കയിലേക്ക് പോകുമ്പോഴാണ് കാണാതായത്. 12.25ന് ടേക്ക് ഓഫ് ചെയ്ത വിമനവുമായുള്ള ആശയവിനിമയം ഉച്ചയ്ക്ക് ഒരു മണിയോടെ നഷ്ടമാകുകയായിരുന്നെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. എഎന്‍ 32 വിമാനത്തിനായുള്ള അന്വേഷണം ആരംഭിച്ചെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു