വ്രതശുദ്ധിയുടെ പുണ്യത്തില്‍ വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും

വ്രതശുദ്ധിയുടെ പുണ്യത്തില്‍ വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി കാണാത്തതിനാലാണ് സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ബുധനാഴ്ചല ആഘോഷിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പാളയം ഇമാം പിവി സുഹൈബ് മൗലവി, കാന്തപുരം ഇപി അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ പെരുന്നാൾ ബുധനാഴ്ചയായിരിക്കുമെന്ന് അറിയിച്ചു.

ഒരു മാസം നീണ്ട വ്രതാനുഷ്​ഠാനത്തിന്​ സമാപനം കുറിച്ചാണ്​ വിശ്വാസികള്‍ ബുധനാഴ്​ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്​. പെരുന്നാളിന്​ അനുബന്ധിച്ച്​ തയാറാക്കിയ ഈദ്​ ഗാഹുകളിൽ ബുധനാഴ്​ച പെരുന്നാൾ നമസ്​കാരം നടക്കും.

സ‌്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കുന്ന ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ.

ചിന്തകളും കർമങ്ങളും ധർമബോധത്തിൽ നെയ‌്തെടുത്ത‌് ഹൃദയത്തിലെ മനുഷ്യസഹജമായ തിന്മകളെ തുടച്ചുനീക്കിയാണ‌് വിശ്വാസികൾ റമദാൻ കാലത്തെ ചിട്ടപ്പെടുത്തിയത‌്.

തെറ്റുകൾ ഏറ്റുപറഞ്ഞ‌് സ്രഷ്ടാവിൽനിന്ന് കരുണ തേടിയുള്ള പുണ്യകർമങ്ങൾ അധികരിപ്പിക്കുന്നതാണ‌് റമദാനിന്റെ പ്രത്യേകത.

ഇസ്ലാമിക മതവിശ്വാസത്തിന്റെ അടിസ്ഥാന ഗ്രന്ഥം ഖുർ ആൻ പുറത്തിറങ്ങിയ മാസമാണ‌് റമദാൻ. അതേസമയം ചെറിയ പെരുന്നാളിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്ക‍ഴിഞ്ഞു. വസ‌്ത്ര വ്യപാരശാലകളും സ്വർണക്കടകളും റമദാൻ തിരക്കിലമർന്നു.

മുല്ലയ‌്ക്കലിലാണ‌് തിരക്കേറെ‌. വഴിയോരക്കച്ചവടക്കാർ മുതൽ വൻകിട വസ‌്ത്രശാലകൾവരെ കച്ചവടത്തിരക്കിലാണ‌്. കുട്ടികളെയും യുവാക്കളെയും ആകർഷികാൻ പുതിയ ട്രെൻഡിലുള്ള വസ‌്ത്രങ്ങൾ ദിവസങ്ങൾക്കുമുമ്പേ വിപണിയിൽ എത്തി.

കുട്ടികളുടെ വസ‌്ത്രങ്ങളാണ‌് കൂടുതലും വിറ്റഴിയുന്നത‌്. സൽവാർ, കുർത്ത തുടങ്ങിയവയ‌്ക്ക‌് ആവശ്യക്കാർ ഏറെയാണ‌്. പാവാടയും ബ്ലൗസും ഒന്നിച്ചുവരുന്ന ലെഹങ്കയും നല്ലനിലയിൽ വിറ്റഴിയുന്നുണ്ടെന്ന‌് വ്യാപാരികൾ പറയുന്നു.

പെരുന്നാൾ വിപണിയും സ‌്കൂൾ വിപണിയും ഒന്നിച്ചെത്തിയതിന്റെ സന്തോഷത്തിലാണ‌് കച്ചവടക്കാർ. ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ കൈനിറയെ സാധാനങ്ങളുമായാണ‌് എല്ലാവരും വീട്ടിലേക്ക‌് മടങ്ങുന്നത‌്. ചൊവ്വാഴ‌്ച വിവിധയിടങ്ങളിൽ ഈദ‌് വിരുന്ന‌ും നടക്കും.

റംസാൻ രാവിൽ സക്കരിയ ബസാറിന്റെ മൊഞ്ചേറും. തെരുവ‌് ആളുകളെക്കൊണ്ട‌് നിറയും. പച്ചക്കറി–- ഇറച്ചി– മീൻ മാർക്കറ്റുകളിലും തിരക്കേറും. ഒമാന്‍ ഒ‍ഴികെയുള്ള ഗസല്‍ഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News