കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ തെരെഞ്ഞെടു ; മാണി വിഭാഗം കത്തു നല്‍കി

കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാനെ തെരെഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന കമ്മറ്റിയോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് മാണി വിഭാഗം കത്തു നല്‍കി. രേഖാമൂലം സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്ത് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും, പ്രൊഫ. എന്‍.ജയരാജ് എം.എല്‍.എയും ചേര്‍ന്നാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിന് കൈമാറിയത്.

അതീവ നിര്‍ണ്ണായകമായ സാഹചര്യത്തിലൂടെ ദേശീയ, സംസ്ഥാന രാഷ്ട്രീയം കടന്നുപോകുമ്പോള്‍ ചെയര്‍മാനെ തെരെഞ്ഞടുക്കാത്തത് രാഷ്ട്രീയമായും സംഘടനാപരമായും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്ന് കത്തില്‍ ചൂണ്ടികാട്ടുന്നു.

കേരളാ കോണ്‍ഗ്രസ്സ് ഭരണഘടന പ്രകാരം സംസ്ഥാന കമ്മറ്റിയിലെ ആകെ അംഗസംഖ്യയുടെ നാലില്‍ ഒന്ന് അംഗങ്ങള്‍ ഒപ്പിട്ട് രേഖാമൂലം ആവശ്യപ്പെട്ടാല്‍ സംസ്ഥാനകമ്മറ്റി വിളിച്ചുചേര്‍ക്കാതിരിക്കാനാവില്ല. ഭരണഘടനയിലെ 11 -ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മറ്റിയിലെ മഹാഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള മാണിവിഭാഗം കൃത്യം 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് ആദ്യ ഘട്ടം എന്ന നിലയില്‍ നല്‍കിയിട്ടുള്ളത്.

കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടി ലീഡറെ ജൂണ്‍ 9 ന് മുമ്പായി തെരെഞ്ഞടുക്കണമെന്ന് നിയമസഭാ സ്പീക്കര്‍ നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കത്തിന്റെ അടിസ്ഥാനത്തിൽ പി ജെ ജോസഫ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News