രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. തന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിന്റെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാകുന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് തോല്‍വിയുടെ കാരണം അശോക് ഗെഹ്ലോട്ടിന്റെ മക്കള്‍ രാഷ്ട്രീയമാണെന്ന് വിമനര്‍ശനം ശക്തമായ സാഹചര്യത്തില്‍ തന്റെ മകന്‍ വൈഭവിന്റെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്ന് അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.

അശോക് ഗെഹ്ലോട്ടിന്റെ സ്വാധീന മണ്ഡലം ആിരുന്നിട്ടുപോലും വൈഭവ് ഗെഹ്ലോട്ട് ബിജെപിയുടെ ഗജേന്ദ്ര സിംങ് ഷെഖാവത്തിനോട് നാല് ലക്ഷിത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

തോല്‍വിക്ക് പിന്നാലെ അശോക് ഗെഹ്ലോട്ടിനെതിരെ പാര്‍ട്ടിക്കകത്ത് പടയോരുക്കം നടക്കുന്നത് കൂടി കണക്കിലെടുത്താണ് പിസിസി അധ്യക്ഷന്‍ കൂടിയായ സച്ചിന്‍ പൈലറ്റിനെതിരെയുള്ള വിമര്‍ശനം.

ജോദ്പൂരില്‍ വൈഭവ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നന്നെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.

ഇതോടെയാണ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിനാണെന്ന് കുറ്റപ്പെടുത്തിയത്. അതേസമം മണ്ഡലത്തില്‍ എന്താണ് സംഭവിച്ചത് എന്നതിനെകുറിച്ച് കൃതയമായ അവലോകനം ആവശ്യമുണ്ടെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.