ബാലഭാസ്‌ക്കറിന്റെ അപകടമരണം: നിര്‍ണായക വെളിപ്പെടുത്തലുമായി സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസുകാരന്‍

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകട സമയത്ത് ദുരൂഹസഹചര്യത്തില്‍ ബൈക്ക് കണ്ടു എന്ന കലാഭവന്‍ ഷോബിയുടെ വാദം തള്ളി സംഭവസ്ഥലത്ത് ആദ്യമെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍.

അപകടം ഉണ്ടായതിന് പിന്നാലെ സ്ഥലത്ത് ആദ്യമെത്തിയ ഹൈവേ പെട്രോളിംഗ് എസ്.ഐ നാരായണനാണ് ഷോബിയുടെ വാദം ശരിയല്ലെന്ന് കൈരളി ന്യൂസിനോട് വെളിപെടുത്തിയത്.

ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പെട്ട് അഞ്ച് മിനിറ്റിനുളളില്‍ ഹൈവേ പ്രെട്രോളിംഗ് ചുമതലയുണ്ടായിരുന്ന എസ്.ഐ നാരായണന്‍ സംഭവസ്ഥലത്തെത്തി.

നാട്ടുകാരുടെ സഹായത്തോടെ ചില്ല് തകര്‍ത്ത് കുട്ടിയെ പുറത്തെടുക്കുന്നത് എസ്‌ഐ നാരായണനാണ്. എന്നാല്‍ ആ സമയത്ത് സംശയാസ്പദായ ഒന്നും താന്‍ കണ്ടില്ലെന്ന് നാരായണന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മാനേജര്‍ എന്ന് പരിചയപെടുത്തിയ ഒരാള്‍ അവിടെയെത്തിയിരുന്നതായി നാരായണ്‍ ഓര്‍ക്കുന്നു.

വണ്ടിക്ക് കാവല്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് താന്‍ കുട്ടിയുമായി ആശുപത്രിയിലേക്ക് പോയതെന്നും, കാറിനുളളില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണ്ണവും, നാല് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു എന്ന് താന്‍ പിന്നീട് അറിഞ്ഞതായും നാരായണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News