1423 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗത്തിന്റെ അംഗീകാരം; കൂടുതല്‍ പ്രാധാന്യം കുടിവെള്ള പദ്ധതിക്ക്

കിഫ്ബിയുടെ ബോര്‍ഡ് യോഗം 1423 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. കുടിവെള്ള പദ്ധതിക്കാണ് കൂടുതല്‍ പ്രാധാന്യം. ആയിരം കോടി രൂപയാണ് പദ്ധതികള്‍ക്കായി അംഗീകരിച്ചത്. ആകെ 552 പദ്ധതികള്‍ക്കായി 43730 കോടി രൂപയ്ക്കാണ് നാളിതുവരെ കിഫ്ബി അംഗീകാരം നല്‍കിയത്.

വേനല്‍ സംസ്ഥാനത്താകെ ദുരിതം വിതച്ച സാഹചര്യത്തിലാണ് കുടിവെള്ള പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം പ്രാധാന്യം നല്‍കിയത്. കുട്ടനാട്, ആലപ്പുഴ, തിരുവനന്തപുരം എന്നീ മേഖലയില്‍ നേരിടുന്ന വെള്ളത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു.

കുടിവെള്ള പദ്ധതികള്‍ക്ക് പുറവെ ആശുപത്രിക്ക് 270 കോടി,സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിന് 80 കോടി,റയില്‍വേ ഓവര്‍ ബ്രിഡ്ജിന് 114 കോടി, റോഡിന് 66 കോടി എന്നിങ്ങനെയാണ് അംഗീകാരമായത്. മസാലബോണ്ടടക്കം പതിനായിരം കോടി കിഫ്ബിയില്‍ നിലവിലുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതുവരെയായി ആകെ 552 പദ്ധതികള്‍ക്കായി 43730 കോടി രൂപയ്ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് അധികഭാരമാകെതെ പ്രളയസെസ് പിരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം ഇതുവരെയുള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News