പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്




പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കേരളാ പൊലീസ്. സോഷ്യല്‍ മീഡിയയയിലും മറ്റും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.


ഫെയ്സ്ബുക്ക്, വാട്ട്‌സാപ്, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയുളള ഇത്തരം പ്രചരണങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇത്തരത്തിലുള്ള നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 32 സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു. അതില്‍ പലതും വിദേശ രാജ്യങ്ങളില്‍ നിന്നുമുളളതായതിനാല്‍ കൂടുതല്‍ അന്വഷണത്തിന് ഇന്റര്‍പോളിന്റെ സഹായവവും തേടാനൊരുങ്ങുകയാണ് പൊലീസ്.

കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ പി-ഹണ്ടിന്റെ രണ്ടാം ഘട്ടം എഡിജിപി മനോജ് എബ്രഹാമിന്റെ കീഴില്‍ സജീവമാക്കുകയാണ് പൊലീസ്.ഇതിന്റെ ഭാഗമായി ഇതിനോടകം നാലു പേരെ അറസ്റ്റ് ചെയ്തു.

32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ചു കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടര്‍, കുട്ടികളുടെ വിഡിയോ, ചിത്രങ്ങള്‍ എന്നിവ പിടിച്ചെടുക്കയും ചെയ്തതായും പൊലീസ് അറിയിച്ചു ്.

2019ല്‍ സൈബര്‍ സെക്യൂരിറ്റി ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് ഇന്റര്‍ പോളിന്റേയും, ഐസിഎംഇസിന്റേയും സഹകരണത്തോടെ പ്രത്യേകം വികസിപിച്ചെടുത്ത ആപ്ലിക്കേഷന്‍ വഴിയാണ് ഓപ്പറേഷന്‍ പി-ഹണ്ടിന് തുടക്കമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News