‘നിപയെ നമ്മള്‍ അതിജീവിക്കും, ആരോഗ്യവകുപ്പിന്റേത് മികച്ച ഇടപെടല്‍’: ലിനിയുടെ ഭര്‍ത്താവ് സജീഷ്

നിപ കേരളത്തില്‍ വീണ്ടും സ്ഥിരീകരികുമ്പോള്‍ നമ്മള്‍ അതിജീവിക്കും എന്ന് തന്നെയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് പറയാനുള്ളത്. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞതും, കഴിഞ്ഞ തവണത്തെ അനുഭവ സമ്പത്തും ആരോഗ്യവകുപ്പിന്റെ മികച്ച ഇടപെടലുകളും നിപയെ വീണ്ടും പ്രതിരോധിക്കാന്‍ സഹായകരമാവും എന്ന പ്രതീക്ഷയാണ് സജീഷ് പങ്കുവെക്കുന്നത്.

നിപയിലൂടെ തന്റെ ഏറ്റവും പ്രിയപ്പെട്ടവളെ നഷ്ടമായ ആള്‍ കൂടിയാണ് സജീഷ്. രോഗം തിരിച്ചറിയുന്നതിനു മുമ്പേതന്നെ രോഗിയെ പരിചരിക്കുന്നതിനിടെ അസുഖ ബാധിതയായ നേഴ്‌സ് ലിനിയുടെ ഭര്‍ത്താവ് ലിനി മരണപെട്ടതിന്റെ വേദനയില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല. എങ്കിലും സജീഷ് പറയുന്നു ഈ തവണയും നമ്മള്‍ അതിജീവിക്കും .

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രമിക്കണം. രോഗത്തെ ഭയപ്പെടാതെ മറികടക്കാം. ആരോഗ്യ വകുപ്പില്‍ പൂര്‍ണ വിശ്വാസം ഉണ്ട്. നിപയെ കരുത്തോടെ നേരിട്ട പഴയ പാഠങ്ങളിലൂടെ ഇത്തവണയും മറികടക്കാം. എല്ലാത്തിനും ആരോഗ്യവകുപ്പ് സുസജ്ജമാണെന്നതിന്‍ സന്തോഷമുണ്ടെന്നും സജീഷ് പറയുന്നു.

നിപയിലൂടെ നഷ്ടമായത് ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത തന്റെ ജീവിതത്തെ ആണെന്ന് പറയുമ്പോഴും ഈ ചെറുപ്പക്കാരന്‍ ഇന്നും അഭിമാനിക്കുന്നുണ്ട് കേരളത്തിന്റെ മാലാഖയെ ഓര്‍ത്ത്.

 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here