ഭക്ഷണം വിഷരഹിതമാകണം; കൃഷി വകുപ്പിന്‍റെ ഓണത്തിനൊരു മുറം പച്ചക്കറി മൂന്നാം വര്‍ഷത്തിലേക്ക്

കാർഷികരംഗത്തേക്ക് ജനങ്ങളെ ആകർഷിക്കാന്‍ ഉദ്യേശിച്ചുളള ഓണത്തിനൊരു മുറം പച്ചക്കറി മൂന്നാം വര്‍ഷത്തിലേക്ക് . ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുക പച്ചക്കറി ഉത്പാദനത്തില്‍ കേരളത്തെ   സ്വയംപര്യാപ്തതയില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി   കൃഷി വകുപ്പിന്‍റെ  നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കി വരുന്നത് . പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. 

ഭക്ഷണം വിഷരഹിതമാകണം എന്ന പൊതുബോധം വളർന്നതിനാലാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒാണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്. ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ പദ്ധതി സ്കൂള്‍കുട്ടികള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ഡ വരെ ഏറ്റെടുത്തു.

വിദ്യാലയങ്ങള്‍ , സര്‍ക്കാര്‍ ഒാഫീസുകള്‍ , പറമ്പുകള്‍ ,മട്ടുപാവുകള്‍ ,തരിശ്നിലങ്ങള്‍  എന്നീവടങ്ങളിലെല്ലാം പച്ചക്കറി വ്യാപിപ്പിക്കാനായി.കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതിയിൽപ്പെടുത്തിയാണ് വീട്ടുവളപ്പിലെ കൃഷിക്കായി 65 ലക്ഷം വിത്ത് പാക്കറ്റുകളും, 160 ലക്ഷം പച്ചക്കറിതൈകളും കർഷകർ, വീട്ടമ്മമാർ, കർഷക ഗ്രൂപ്പുകൾ, സന്നദ്ധസംഘടനകൾ എന്നിവർക്ക് നൽകി.

പച്ചക്കറി കയറ്റി അയക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .ഈ വര്‍ഷത്തെ ഓണത്തിനൊരു മുറം പച്ചക്കറിയുടെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here