
ഉത്തര മലബാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന മലബാർ റിവർ ക്രൂസ് പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാൻ തീരുമാനം. കല്ല്യാശ്ശേരി മണ്ഡലത്തിൽ പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തികൾ ഉടൻ പൂർത്തിയാക്കും. കല്ല്യാശ്ശേരി എം എൽ എ ടി വി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചത്. മലബാറിലെ നദികളിലൂടെയും കായലുകളിലൂടെയുമുള്ള വിനോദ വിജ്ഞാന യാത്രയ്ക്ക് അവസരം ഒരുക്കുന്ന ടൂറിസം പദ്ധതിയാണ് മലബാർ റിവർ ക്രൂയിസ്.വിനോദ സഞ്ചാരികൾക്ക് ജലയാത്രയിലൂടെ പ്രകൃതി സൗന്ദര്യവും തനത് കലാരൂപങ്ങളും ആസ്വദിക്കാൻ അവസരം ഒരുക്കുന്നതാണ് പദ്ധതി.കല്ല്യാശ്ശേരി മണ്ഡലത്തിൽ ഇതിനായി 37 കോടി രൂപയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി കല്ല്യാശ്ശേരി മാറും.കല്ല്യാശ്ശേരി എം എൽ എ ടി വി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ വച്ചാണ് പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാൻ തീരുമാനിച്ചത്. കുപ്പം പഴയങ്ങാടി പുഴയിൽ കണ്ടൽ ക്രൂയിസ്,വളപട്ടണം പുഴയിൽ മുത്തപ്പൻ ആൻഡ് മലബാറി ക്യൂസിൻ ക്രൂയിസ്,തെക്കുമ്പാട് തെയ്യം ക്രൂയിസ് എന്നിങ്ങനെയാണ് പദ്ധതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here