അരുണാചല്‍ പ്രദേശില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനം കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്നു

ഇറ്റാനഗര്‍:അരുണാചല്‍ പ്രദേശിലെ ജോര്‍ഹതില്‍ കാണാതായ ഇന്ത്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ തുടരുന്നു.
രണ്ട് ദിവസം മുന്‍പ് കാണാതായ എ എന്‍ 32 വിമാനത്തെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

8 വ്യോമ ഉദ്യോഗസ്ഥരടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കര- നാവിക സേനകളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്.കൂടാതെ സൈന്യത്തെ സഹായിക്കാന്‍ ഐഎസ്ആര്‍ഒയും ഇടപെടുന്നുണ്ട്.

വ്യോമ ഉദ്യോഗസ്ഥരടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന 13 പേരുടേയും കുടുംബങ്ങളുമായി വ്യോമസേന അധികൃതര്‍ ആശയവിനിമയം നടത്തി വരികയാണ്.

അരുണാചലിലെ ജോര്‍ഹതില്‍ നിന്ന് മെന്‍ചുക്കയിലേക്ക് പോകുമ്പോഴാണ് വിമാനം കാണാതായത്. 12.25ന് ടേക്ക് ഓഫ് ചെയ്ത വിമനവുമായുള്ള ആശയവിനിമയം ഉച്ചയ്ക്ക് ഒരു മണിയോടെ നഷ്ടമാകുകയായിരുന്നെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു.


വിമാനം കാലോചിതമായി പരിഷ്‌ക്കരിക്കുന്നതില്‍ വ്യോമസേനയ്ക്ക് വീഴ്ച്ചയുണ്ടായെന്നും എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് വിമാനം കണ്ടെത്താന്‍ വൈകുന്നതെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News