വീണ്ടുമൊരു പരിസ്ഥിതിദിനംകൂടി വന്നെത്തിയിരിക്കുന്നു.  ഇത്തവണത്തെ പ്രമേയം അന്തരീക്ഷമലിനീകരണമാണ്.  വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശംപോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്-.  വായുമലിനീകരണംകൊണ്ട്- നിരവധിയായ രോഗങ്ങളും അതുമൂലം പ്രതിവർഷം 70 ലക്ഷത്തിലധികം ജനങ്ങൾ മരിക്കുന്ന സാഹചര്യവും കാരണമാണ് ഇത്തവണ അന്തരീക്ഷമലിനീകരണം മുഖ്യവിഷയമാക്കിയിട്ടുള്ളത്-. 

പ്രകൃതിയോട‌് ചേർന്ന‌് ജീവിക്കുക

ഇന്ന് ലോകത്തിൽ 92 ശതമാനം ജനങ്ങളും മലിനവായുവാണ് ശ്വസിക്കുന്നത്-.  അതായത്- ലോകത്തെ 10 ൽ 9 പേർക്കും ശുദ്ധവായു ലഭിക്കുന്നില്ല.  ഈ വർധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സയ്-ക്കായി ഓരോ രാജ്യത്തിനും  കോടിക്കണക്കിന് തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്-.  മലിനീകരണം ഒഴിവാക്കിയാൽ അതുമൂലമുണ്ടാകുന്ന രോഗങ്ങളും താനേ മാറും.  കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, അമ്ലമഴ, വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം തകർക്കുന്ന പ്രതിഭാസങ്ങൾ നിരവധിയാണ് ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നത്-.  ഇന്നത്തെ പ്രകൃതിദുരന്തങ്ങൾക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യൻ മാത്രമാണ് കാരണക്കാർ. ഭൂമിയിലെ മറ്റൊരു ജന്തുവിഭാഗവും ഭൂമിയുടെ സ്വാഭാവികരീതികളെ മാറ്റിമറിക്കുന്ന ഒന്നും ചെയ്യുന്നില്ല.  അവ പ്രകൃതി-ക്കിണങ്ങി പ്രകൃതിയോട്- ചേർന്ന് ജീവിക്കുന്നു. 

ഇടിച്ചുനിരത്തപ്പെടുന്ന കുന്നുകൾ, നിരന്തരമായ വനശോഷണം, കാടുകത്തിക്കൽ, അന്തരീക്ഷമലിനീകരണം, പ്ലാസ്റ്റിക്- കത്തിക്കൽ, ശുദ്ധജല ഉറവകളെയും തടാകങ്ങളെയും മലിനമാക്കൽ ഇതൊക്കെ എന്തൊക്കെ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും അവയൊക്കെ അട്ടിമറിച്ചുകൊണ്ട്- സംഭവിക്കുന്നുണ്ട്-.  ആർത്തിപൂണ്ട മനുഷ്യൻ ചെയ്യുന്ന ഇത്തരം പാതകങ്ങളിലൂടെ അന്തരീക്ഷ താപനില വല്ലാതെ- വർധിക്കുന്നു.  നദികളും മറ്റ് ജലസ്രോതസ്സുകളും വറ്റിവരളുന്നു. ഭൂഗർഭജലംപോലും ഒരു നിയന്ത്രണവും പാലിക്കാതെ കൊള്ളയടിച്ച്- വിൽപ്പന നടത്തുന്നു. കേവലം നിയമങ്ങൾകൊണ്ട്- മാത്രം പരിഹരിക്കാവുന്ന ഒരു പ്രശ്-നമല്ല ഇത്-.  പരിസ്ഥിതിയെക്കുറിച്ചും വനസംരക്ഷണത്തെക്കുറിച്ചും ബോധവാന്മാരായ ഒരു തലമുറ ഇവിടെ വളർന്നുവന്നാൽ മാത്രമേ ഈ ദുഷ്-ചെയ്-തികൾക്ക്- അറുതി വരുത്താനാകൂ.

  ലോകത്ത്- ഏറ്റവും മലിനമായ അന്തരീക്ഷമുള്ള ആദ്യത്തെ 30 നഗരങ്ങളിൽ 22 ഉം ഇന്ത്യയിലാണ്-.  ലോകത്തിലെ രാജ്യതലസ്ഥാനങ്ങളിൽ ഏറ്റവും മലിനമായത്- ഡൽഹിയാണ് എന്നത്- ഞെട്ടിക്കുന്ന വസ‌്തുതയാണ‌്. ഭാഗ്യവശാൽ നമ്മുടെ സംസ്ഥാനത്ത്- ഒരു നഗരവും ആ പട്ടികയിൽ വരുന്നില്ലെന്ന് മാത്രമല്ല, 29.1 ശതമാനം വനമായി നമ്മൾ സംരക്ഷിക്കുകയും രാജ്യത്ത്- വനാവരണതോത്- വർധിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുകയും ചെയ്യുന്നു. മാമലകളും പുൽമേടുകളും വനനിരകളും കണ്ടൽക്കാടുകളുമൊക്കെയായി ജൈവവൈവിധ്യം നഷ്ടപ്പെടാതെ നിലനിർത്താൻ ഒരു പരിധി വരെ നമുക്ക്- കഴിയുന്നതുകൊണ്ടാണ് മലിനീകരണത്തിന്റെ ഭീഷണി ഇവിടെ താരതമ്യേന കുറഞ്ഞിരിക്കുന്നത്-.   പക്ഷേ മലിനീകരണതോത്- ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ നമുക്ക്- വലിയ ആശങ്കകളാണ് അത്- ഉണ്ടാക്കുന്നത്-.  

64 ലക്ഷം  വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു

വനവും പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നത്- ഇനിയും നീട്ടിവയ്-ക്കാൻ കഴിയില്ല.  വനം വകുപ്പ്- ഇത്തവണ 64 ലക്ഷം  വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്-. അവ  ഈ പരിസ്ഥിതിദിനത്തിൽ സ്-കൂളുകൾ, കോളേജുകൾ, വിവിധ സന്നദ്ധസംഘടനകൾ, മാധ്യമസ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്-ക്ക്- സൗജന്യമായാണ് വിതരണം ചെയ്യുന്നത്-.  കോടിക്കണക്കിന് രൂപ ചെലവഴിച്ച്- തയ്യാറാക്കുന്ന ഈ തൈകൾ സൗജന്യമായി വാങ്ങിക്കൊണ്ടു പോകുന്ന ഓരോരുത്തരും അത്- നട്ട്- വയ്-ക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന രീതിയിൽ ചിന്തിക്കാതെ അതിനെ പരിപാലിച്ച്- വളർത്താനുള്ള ഉത്തരവാദിത്തം കാണിക്കണം.  മരം ഒരു ജീവിതകാലവും മരണാനന്തരം അവകാശികൾക്കും ഫലംനൽകുന്ന ഒരു ഇൻഷുറൻസ്- പദ്ധതിയാണെന്ന് നാം മനസ്സിലാക്കണം.   വ്യക്തിക്ക്- നൽകുന്ന പരിരക്ഷയ‌്ക്ക്- അപ്പുറം അത്- സമൂഹത്തിനും പരിസ്ഥിതിക്കും നൽകുന്ന ഗുണങ്ങൾ പറഞ്ഞറിയിക്കാനാകാത്തതാണ്. ശുദ്ധവായു നൽകുന്നതിനും മഴ പെയ്യിക്കുന്നതിനും ജലം സംഭരണത്തിനും മണ്ണൊലിപ്പ്- തടയുന്നതിനും തുടങ്ങി ഒരു മരം നൽകുന്ന വരങ്ങൾ നിരവധിയാണ്.   കടുത്ത ജനസാന്ദ്രതയുള്ള നമ്മുടെ സംസ്ഥാനത്ത്- ഇനിയും വനവിസ്-തൃതി വർധിപ്പിക്കാൻ കഴിയില്ല.  കൈയേറ്റമായും കാട്ടുതീയായും മറ്റ് പലവിധ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും വനനശീകരണം ഉണ്ടാകാതിരിക്കാൻ വനം വകുപ്പ്- കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്-.  അത്തരം പ്രവർത്തനങ്ങൾക്ക്- ജനങ്ങളുടെ സഹകരണം അനിവാര്യമാണ്.  ഒപ്പംതന്നെ തുറസ്സായ ഇടങ്ങളിലെല്ലാം കഴിയുന്നത്ര മരം നട്ടുപിടിപ്പിച്ച്- ഹരിതാഭമാക്കാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ കഴിയും.  അതുവഴി മാനവരാശിയുടെ നിലനിൽപ്പിനും അത്- സഹായകരമാകും.  അതിലേ-ക്കുള്ള പ്രവർത്തനങ്ങൾക്ക്- ഈ പരിസ്ഥിതിദിനാചരണം പ്രചോദനമാകട്ടെ.