നിപ: വിദ്യാര്‍ത്ഥിയുടെയും നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെയും പനി കുറഞ്ഞു; സംസ്ഥാനത്ത് മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളില്ല

സംസ്ഥാനത്ത് നിപ ബാധിതനായി ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിയുടെ പനി കുറഞ്ഞു.

നിരീക്ഷണത്തിലുള്ള മറ്റ് അഞ്ച് പേര്‍ക്കും പനി കുറഞ്ഞുവെന്നും ഇവര്‍ക്ക് നിപ രോഗ ബാധയില്ലെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

സംസ്ഥാനത്ത് രണ്ടാമതും നിപ ബാധ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മുതല്‍ ആരോഗ്യവകുപ്പ് ചിട്ടയോടും ചടുലതയോടും ഉള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

നിപ രോഗ ബാധയുണ്ടായപ്പോള്‍ തന്നെ നിയന്ത്രണവിധേയമല്ലാത്ത ഒരു സ്ഥിതിയും സംസ്ഥാനത്തില്ലെന്നും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പ്രതികരിച്ചിരുന്നു.

നിപ പ്രതിരോധത്തിനാവശ്യമായ മരുന്നുകള്‍ കൊച്ചിയിലെത്തിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News