
കേരളാ കോൺഗ്രസ് തർക്കം പരിഹരിക്കാതെ പാർലമെന്ററി യോഗം വേണ്ടന്ന നിലപാടിൽ ജോസഫ് വിഭാഗം. തർക്കത്തിനായി യോഗം വിളിക്കേണ്ടതില്ലെന്ന് മോൻസ് ജോസഫ്. സംസ്ഥാന കമ്മറ്റി വിളിക്കണവുമെന്ന ആവശ്യത്തിലുറച്ച് ജോസ് കെ മാണി അനുകൂലികൾ. കേരളാ കോൺഗ്രസ് തർക്കത്തിൽ യു ഡി എഫിന് ഉത്കണ്ഠ.
പി ജെ ജോസഫും ജോസ് കെ മാണിയും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാതെ കടുംപിടുത്തം തുടരുന്നത് യുഡിഎഫിന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിനാൽ കേരളാ കോൺഗ്രസിന്റെ ആഭ്യന്തര കലഹത്തിൽ ഇടപെടനാണ് കെ പി സി സി തീരുമാനം. പിജെ ജോസഫിനെ ചെയർമാനാക്കി കൊണ്ടുള്ള ഫോർമുലയാണ് ജോസഫ് അനുകൂലികൾ മുന്നോട്ടുവയ്ക്കുന്നത്. തർക്കിക്കാനായി മാത്രം യോഗം ചേരേണ്ടതില്ലെന്നും സമവായത്തിന് ശേഷം പാർലമെന്ററി പാർട്ടി യോഗം ചേർന്നാൽ മതിയെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
ജോസഫ് വിഭാഗത്തിന്റെ ഫോർമുല പൂർണമായും തള്ളിയ ജോസ് കെ മാണി വിഭാഗം സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന നിലപാടാണ് ആവർത്തിച്ചത്. പിജെ ജോസഫിനെ പോലെ ഓരോരുത്തർക്കും അവരുടെ ന്യായം ഉണ്ടെന്ന് റോഷി അഗസ്റ്റിൻ എം എൽ എ പ്രതികരിച്ചു.
സമവായ ചർച്ചകളെന്ന ആവശ്യം മുന്നോട്ടുവയ്ക്കുമ്പോഴും ഇരു വിഭാഗവും അനിവാര്യമായ പിളർപ്പും മുന്നിൽ കാണുന്നുണ്ട്. സമാന്തരമായി കൂടുതൽ പേരെ ഒപ്പം നിർത്താൻ ജോസഫും ജോസ് കെ മാണിയും രഹസ്യനീക്കം സജീവമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here