ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു; അഞ്ച്‌ വിക്കറ്റ് നഷ്ടം

സതാംപ്ടണ്‍: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നു.

സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. പന്ത്രണ്ടാം ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യ മത്സരമാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണ്.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിനും തുര്‍ന്ന് ബംഗ്ലാദേശിനോട് 21 റണ്‍സിനും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ജീവന്മരണ പോരാട്ടമാണ്.

ഏഴോവര് പിന്നിടും മുന്നെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള് നഷ്ടമായി. ഓപ്പണര്മാരായ ഹാഷിം അംലയും ഡി കോക്കുമാണ് കൂടാരം കയറിയത്. രണ്ട് വിക്കറ്റും നേടിയത് ബുംറയാണ്.

23 ഓവറില് 95 റണ്സ് എടുക്കുന്നതിനിടയില് അഞ്ചാം വിക്കറ്റും ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി.  ഡസ്സന്, ഡുപ്ലിസിസ്, ഡുമിനി  എന്നിവരെയാണ് നഷ്ടമായത്. ചാഹല് രണ്ടും കുല്ദീപ് ഒരുവിക്കറ്റും വീഴ്ത്തി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News