നിത്യാ മേനോന്‍ ചിത്രം ‘കോളാമ്പി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടി.കെ. രാജീവ് കുമാര്‍ നിത്യ മേനോന്‍ നായികയാവുന്ന ചിത്രം ‘കോളാമ്പി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ നടി രോഹിണിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട ്.

രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രം നിര്‍മ്മാല്യം സിനിമയുടെ ബാനറിലാണ് പുറത്തു വരുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം.രമേഷ് നാരായണന്‍ സംഗീതം, കലാസംവിധാനം സാബു സിറിള്‍. ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. കോളാമ്പികളുടെ കാലം സൂചിപ്പിക്കുന്ന നിരവധി രംഗങ്ങളും ട്രെയിലറിലുണ്ട്.

നീണ്ട ഇടവേളക്ക് ശേഷം രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ‘അപ്പ് ആന്‍ഡ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്’ ആണ് രാജീവിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘തത്സമയം ഒരു പെണ്‍കുട്ടി’യിലും നായിക നിത്യ മേനോന്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News