വിവാഹത്തിന്‍റെ നാലാം ദിനം വിവാഹ മോചനം; ഭാര്യയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം, മറ്റൊരാളുമായി അടുപ്പമെന്നും ഹോളിവുഡ് താരം കേജ്  


                                                                                                                                 
സിനിമ കഥകളെ വെല്ലുന്ന വിവാഹ മോജനവുമായി ഹോളിവുഡ്. ഗോസ്റ്റ് റൈഡര്‍, ഫേയ്സ് ഓഫ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നികോളാസ് കേജും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്കാ കൊയ്ക്കയുമാണ് വിവാഹിതരായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാഹ മോചനവും തേടിയത്. 

2018 ഏപ്രില്‍ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ച്ച് 23നായിരുന്നു വിവാഹം.

നാല് ദിവസത്തിന് ശേഷം മാര്‍ച്ച് 27ന് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി എറിക്ക അപേക്ഷിച്ചപ്പോള്‍ വിവാഹമോചനത്തിനുള്ള അപേക്ഷ കൊടുക്കുകയായിരുന്നു കേജ്.

എറിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അത് തന്നില്‍ നിന്ന് 
മറച്ചുവച്ച് തട്ടിപ്പ് നടത്തിയാണ് തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു കേജിന്‍റെ ഹര്‍ജി. വിവാഹം കഴിഞ്ഞ അന്നുമുതല്‍ ഇരുവരും ഹോട്ടലിന് മുന്നില്‍ അടികൂടിയിരുന്നു. 

കേജിന്‍റെ നീക്കം അവിശ്വസനീയമായിരുന്നുവെന്നും അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് സിനിമയില്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായെന്നും എറിക്ക പറയുന്നു.

വിവാഹമോചനത്തിന് തയ്യാറാണെന്നും എന്നാല്‍ ഇനിയുള്ള കാലം കേജ് തനിക്ക് ചെലവിന് തരണമെന്നും എറിക്ക ആവശ്യപ്പെട്ടിരുന്നു.

മെയ് 31ന് വിവാഹ മോചനം അനുവദിച്ചെങ്കിലും എറിക്കയുടെ ആവശ്യം യു എസിലെ നെവേദയിലെ ക്ലോക്ക് കൗണ്ടിയിലെ കോടതി  അംഗീകരിച്ചോയെന്ന് വ്യക്തമല്ല. 

അന്‍പത്തിയഞ്ചുകാരനായ കേജിന്‍റെ നാലാം വിവാഹമായിരുന്നു ഇത്. 1995ല്‍, 31ാം വയസിലായിരുന്നു കേജിന്‍റെ ആദ്യ വിവാഹം. അമേരിക്കന്‍ നടിയായ പട്രീഷ്യ അര്‍ക്വറ്റെയായിരുന്നു ആദ്യ ഭാര്യ.

2001ല്‍ പട്രീഷ്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കേജ് 2002ല്‍ ഗായികയും ഗാനരചയിതാവുമായ ലിസ മേരിയെ വിവാഹം കഴിച്ചു. ഈ ബന്ധം 2004 ല്‍ പിരിഞ്ഞു.

അതേ വര്‍ഷം തന്നെ നടി ആലിസ് കിമ്മിനെ വിവാഹം ചെയ്തെങ്കിലും 2016ല്‍ ആ ബന്ധവും വേര്‍പിരിഞ്ഞു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News