
ബാലഭാസ്‌ക്കറിന്റെ പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പുന്തോട്ടം ആയൂര്‍വേദാശ്രമം മാനേജിംഗ് ഡയറക്ടര്‍ ഡോ പിഎംഎസ് രവീന്ദ്രനാഥ്. സ്ഥാപനത്തെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഏതന്വേഷണവുമായി സഹകരിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
ബാലഭാസ്‌ക്കറിന്റെ മരണത്തിനു ശേഷം പൂന്തോട്ടം ആയൂര്‍വേദാശ്രമത്തിനെതിരെ ബന്ധുക്കള്‍ നിരവധി ആരോപണങ്ങളുയര്‍ത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്. ബാലഭാസക്കറുമായി 15 വര്‍ഷമായി ബന്ധമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. രവീന്ദ്രനാഥ് പറഞ്ഞു.
കുടംബാഗത്തെപ്പോലെയായിരുന്നു. ഇതില്‍ ബാലഭാസ്‌ക്കറിന്റെ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ബാലഭാസ്‌ക്കറും കുടുംബവും ഇവിടെ വന്ന് താമസിക്കാറുണ്ട്. സാന്പത്തിക പ്രശ്‌നമുണ്ടായിരുന്ന സമയത്ത് ബാലഭാസ്‌ക്കറില്‍ നിന്ന് 10 ലക്ഷം രൂപ കടംവാങ്ങിച്ചിരുന്നു. പിന്നീടത് തിരിച്ചു നല്‍കി.
ബാലഭാസ്‌ക്കറിന്റെ പേരില്‍ കുളക്കാട് വാങ്ങിയ 50 സെന്റ് ഭൂമിയുടെ രേഖകള്‍ ഭാര്യ ലക്ഷ്മിയുടെ കൈവശമാണുള്ളത്. വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ബന്ധുവാണ്. ബാലഭാസ്‌ക്കര്‍ തന്നെയാണ് അര്‍ജ്ജുന് ജോലി ശരിയാക്തികി തരാമെന്ന് പറഞ്ഞ് തിരുവനനന്തപുരേത്തേക്ക് കൊണ്ടു പോയത്.
പ്രകാശ് തമ്പി ബാലഭാക്കറിന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ തന്പിയുടെ മറ്റ് ഇടപാടുകള്‍ ബാലു അറിഞ്ഞിരിക്കാനിടയില്ല. പച്ചക്കള്ളണാണ് പ്രചരിപ്പിക്കുന്നതെന്നും ഏതന്വേഷണവുമായി സഹകരിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
തൃശൂരില്‍ നിന്ന് മടങ്ങിയ ബാലുവും കുടുംബവും വീടെത്തിയോ എന്നറിയാന്‍ ഫോണ്‍ ചെയ്തപ്പോള്‍ പോലീസാണ് അപകട വിവരം പറഞ്ഞതെന്നും എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പോലും ബാലഭാസ്‌ക്കറിന്റെ കുടുംബം ആരോപണമുന്നയിക്കുകയാണെന്ന് രവീന്ദ്രനാഥിന്റെ ഭാര്യ ലത പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം നാളെ ചെര്‍പ്പുളശ്ശേരിയിലെ പൂന്തോട്ടം ആയൂര്‍വ്വേദാശ്രമത്തിലെത്തുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here