സംസ്ഥാനത്ത് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്: പിണറായി വിജയന്‍

കേരളത്തിന്‍റെ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വായുമലിനീകരണത്തിന്‍റെ പ്രധാന സ്രോതസ്സുകളിലൊന്ന് വാഹനങ്ങളാണെന്നും നിലവില്‍ നിരത്തിലോടുന്ന വാഹനങ്ങളെ മുഴുവന്‍ ഒഴിവാക്കുക സാധ്യമമല്ലെങ്കിലും മാലിന്യരഹിതമായി വാഹനങ്ങളോടിക്കാന്‍ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക പരിസ്ഥിതിദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വായുമിലിനീകരണം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ ഇലക്ട്രിക് ഓട്ടോറിക്ഷകളും കാറുകളുമടക്കമുള്ള വാഹനങ്ങള്‍ നിരത്തിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നമ്മുടെ നാട് വായുമലിനീകരണത്തിന്‍റെ കാര്യത്തില്‍ ഇന്ന് രാജ്യത്തിന്‍റെ മറ്റു പലഭാഗങ്ങളെക്കാളും മെച്ചപ്പെട്ട നിലയിലാണ് .എന്നാല്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ നിലയും അപകടത്തിലാവും, കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു. വായുമലിനീകരണത്തിന് ഇടയാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

നിലവില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ ആശ്രാമത്തുള്ള കണ്ടല്‍ പ്രദേശം സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷവും പരിസ്ഥിതി സംരക്ഷണ പുരസ്ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News