ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തുംകൊച്ചി : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി 11.35ന് കൊച്ചിയിലെത്തും.

എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40ന് ഹെലികോപ്ടറില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും , 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിച്ചശേഷം 2 മണിക്ക് തിരിച്ചു പോകും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായുളള യോഗം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്നു. സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡിസിപി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News