
ലണ്ടന്‍ : 2010ലെ ലൈംഗികാതിക്രമക്കേസില്‍് ആരോപണവിധേയനായ ജൂലിയന്‍ അസാന്‍ജിനെ വിട്ടുകിട്ടണമെന്ന ആവശ്യം സ്വീഡിഷ് കോടതി തള്ളി. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിട്ടുകിട്ടണമെന്ന ് സ്വീഡിഷ് അന്വേഷണ ഏജന്‍സിയുടെ ആവശ്യമാണ് കോടതി തളളിയത് .
യൂറോപ്യന്‍ അറസ്റ്റ് വാറന്റ് നടത്തി ബ്രിട്ടനില്‍നിന്ന് സ്വീഡനിലേക്ക് അസാന്‍ജെയെ എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത ്. എന്നാല്‍, യൂറോപ്യന്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കാമെന്നും അസാന്‍ജെയെ ചോദ്യംചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കാമെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് അസാന്‍ജെയെ കസ്റ്റഡിയില്‍ നേടാനുള്ള നീക്കം പരാജയപ്പെട്ടത്.
അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി ലോകശ്രദ്ധ നേടിയ അസാന്‍ജ് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാന്‍ജ് അഭയം തേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ബ്രിട്ടന്‍ അറസ്റ്റുചെയ്തിരുന്നു. അമേരിക്കയും അസാന്‍ജെയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here