‘ വൈറസ്’ ജൂണ്‍ ഏഴിന് തീയേറ്ററുകളിലെത്തും ; ഒരിക്കല്‍ അതിജീവിച്ചു, ഇനിയും നമ്മള്‍ അതിജീവിക്കും : ആഷിക് അബു

കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ‘വൈറസ്’ സിനിമയുടെ റിലീസ് നീട്ടി വയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍ ആഷിക് അബു. ജൂണ്‍ ഏഴ് മുതല്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്നും അദ്ദേഹം അറിയിച്ചു’ . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആഷിക് അബു ഇക്കാര്യം വ്യകതമാക്കിയത്. ”വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണെന്നും ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചു, ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ആഷിക് .


കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ രോഗിയുടെ നില മെച്ചപ്പെട്ടുവെന്ന് ആരോഗ്യവകുപ്പ്് വ്യക്തമാക്കിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ള് ആഷിക് അബുവിന്റെ ഫേസ്ബുക് പോസ്റ്റ ്-

”കേരളത്തില്‍ നിപ വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികളാണ് അധികാരകേന്ദ്രങ്ങള്‍ കൈകൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നിര്‍ഭയരായി മനസ്സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാന്‍ നമ്മള്‍ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്കുണ്ട് എന്ന ഉറപ്പിനാല്‍ തന്നെയാണ്. ഈ അവസരത്തില്‍ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നിപ ഭീതി വിതിച്ചപ്പോള്‍ നമ്മള്‍ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മള്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതല്‍ അറിഞ്ഞു, കൂടുതല്‍ സന്നാഹങ്ങള്‍ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോള്‍ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തില്‍ ഒരു അധ്യായമാണ് ആ പോരാട്ടം.

വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്.വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണ്. ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചു. ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ജൂണ്‍ ഏഴ് മുതല്‍ തീയേറ്ററുകളില്‍.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel