നിപ: നിരീക്ഷണത്തിലുള്ള ആറുപേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും ; രോഗലക്ഷണങ്ങളുമായി ഒരാള്‍ കൂടി ആശുപത്രിയില്‍

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലങ്ങള്‍ ഇന്നറിയാം. നിപ സ്ഥിരീകരിച്ച രോഗിയെ പരിശോധിച്ച രണ്ട് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവപരിശോധന ഫലങ്ങളാണ് ഇന്ന് വരുന്നത്.


അതേസമയം നിപ രോഗലക്ഷണങ്ങളുമായി ഒരാളെ കൂടി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ രോഗിയെ വിശദമയ പരിശോധനയ്ക്ക് ശേഷം സ്രവങ്ങള്‍ ശേഖരിച്ച് പൂനെയിലെ ലാബിലേക്ക് അയക്കും.


അതേസമയം നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. രോഗി ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഇപ്പോള്‍ നേരിയ പനി മാത്രമെ ഉള്ളൂവെന്നും ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. നിപ രോഗിയുമായ സമ്പര്‍ക്കത്തിലായികണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തിരുന്നു. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൊത്തം 314 ആയി. സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കിലും എറണാകുളം ജില്ലയില്‍ ജാഗ്രത തുടരുകയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.


ഇപ്പോള്‍ കൊടുക്കുന്ന റിബാവറിന്‍ ് ജില്ലയില്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ പൂനെയില്‍ നിന്നും നിപ പ്രതിരോധമാരുന്നായി കരുതുന്ന ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റി ബോഡീസ് പൂനെയില്‍ നിന്നും എത്തിച്ചിട്ടുണ്ടെങ്കിലും ഇത് ആര്‍ക്കും നല്‍കിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും മരുന്ന് നല്‍കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.


ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നവരെ ഇവരെല്ലാവരും തന്നെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ എല്ലാവരും തന്നെ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന യോഗം ഇന്ന് കളക്ട്രേറ്റില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News