ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: മൂന്നു ആശുപത്രികള്‍ക്കെതിരെ കേസ്

 

കോട്ടയം: പനി ബാധിച്ച് ചികിത്സ ലഭിക്കാതെ ഇടുക്കി സ്വദേശി ജേക്കബ് തോമസ് മരിച്ച സംഭവത്തില്‍ മൂന്നു ആശുപത്രികള്‍ക്കെതിരെ കേസെടുത്തു. മെഡിക്കല്‍ കോളേജിന് പുറമെ കാരിത്താസ്, മാത എന്നീ സ്വകാര്യ ആശുപത്രികള്‍ക്കെതിരെയാണ് കേസ്.

മരിച്ച ജേക്കബ് തോമസിന്റെ മകളുടെ പരാതിയില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനും ഗാന്ധി നഗര്‍ പൊലീസാണ് കേസെടുത്തത്. ഐപിസി 304 ചുമത്തിയ സാഹചര്യത്തില്‍ കോട്ടയം ഡിവൈഎസ്പിയെയാണ് കേസിന്റെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ള മൃതദേഹം ആര്‍ഡിഒ ഇന്‍ക്വസ്റ്റ് നടത്തും. തുടര്‍ന്ന് മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടക്കും.

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല. ആശുപത്രി അധികൃതര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News