അപകടം: അര്‍ച്ചനാ കവി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: നടി അര്‍ച്ചനാ കവിയും സംഘവും സഞ്ചരിച്ച കാറിന്റെ മുകളിലേക്ക് മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷണം ഇളകി വീണു.

ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ അര്‍ച്ചനയാണ് ഇക്കാര്യം പങ്കുവച്ചത്. കൊച്ചി മെട്രൊയെയും പൊലീസിനെയും ടാഗ് ചെയ്താണ് താരത്തിന്റെ പോസ്റ്റ്.

സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടെ കാറിലേക്ക് കോണ്‍ക്രീറ്റ് സ്ലാബ് വീഴുകയായിരുന്നെന്നും കഷ്ടിച്ചാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും അര്‍ച്ചന പറയുന്നു.

സംഭവം പരിശോധിച്ച് ഡ്രൈവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും നടി ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അര്‍ച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News