പുതിയ വായ്പനയം പ്രഖ്യാപിച്ചു

 

റിസര്‍വ് ബാങ്ക് പുതിയ വായ്പനയം പ്രഖ്യാപിച്ചു.

റിപ്പോ നിരക്ക് വീണ്ടും കാല്‍ ശതമാനം കുറച്ച് 5.75 ശതമാനമാക്കി. ഇതോടെ ഭവന-വായ്പ നിരക്കുകള്‍ ബാങ്കുകള്‍ക്ക് കുറയ്ക്കാം.ഇത് മൂന്നാം തവണയാണ് ഈ സാമ്പത്തിക വര്‍ഷം റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

മൂന്ന് ദിവസം നീണ്ട ആര്‍ബിഐ യോഗത്തിലാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here