2018 ഒക്ടോബര്‍ 2നാണ് കേരളത്തെ ഒന്നാകെ കരയിപ്പിച്ച ആ ദുരന്തം നടന്നത്. മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ രണ്ടര വയസ്സുകാരി തേജസ്വിനി ബാലയും തിരുവനന്തപുരത്ത് വെച്ച് കാറപകടത്തില്‍ കൊല്ലപ്പെട്ടത്.  ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ കാറപകടവുമായി ബന്ധപ്പെട്ട അന്വേഷണം ആദ്യംമുതല്‍ അന്വേഷണം തുടങ്ങുകയാണ് ക്രൈംബ്രാഞ്ച്. അന്വേഷണത്തില്‍ ഇതുവരെ വരുത്തിയ വീഴ്ചകള്‍മൂലം ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതുപോലും കണ്ടെത്താനായിരുന്നില്ല. അതുമുതല്‍ അന്വേഷണം തുടങ്ങുകയാണ് ക്രൈംബ്രാഞ്ച്.