സംസ്ഥാനത്ത് കാലവര്‍ഷം 48 മണിക്കൂറിനുള്ളില്‍ എത്തും

സംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തുമെന്ന് പ്രവചനം. സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റെതാണ് വിലയിരുത്തല്‍. ലങ്കന്‍ തീരം വിട്ട കാലവര്‍ഷം കേരള തീരത്തോട് അടുക്കുകയാണ്. 24 മുതല്‍ 48 മണിക്കൂറിനകം സംസ്ഥാനത്ത് ശക്തമായ മഴ തുടങ്ങും. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ മഴ വൈകുകയായിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ മിക്കയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ വേനല്‍ മഴ ലഭിച്ചിരുന്നു. ഇത് മണ്‍സൂണ്‍ അടുത്തെത്തിയതിന്റെ ലക്ഷണമാണെന്നും സ്‌കൈമെറ്റ് പറയുന്നു. വേനല്‍ മഴയില്‍ മെയ് മാസത്തില്‍ 70 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News