അക്ഷരമധുരം നുണയാന്‍ ആറുകടക്കണം അമ്പൂരിയിലെ കുരുന്നുകള്‍ക്ക്

തിരുവനന്തപുരത്തെ ആദിവാസി മേഖലയായ അമ്പൂരിയിൽ ഏറെ ബുദ്ധിമുട്ടിയാണ് കുട്ടികൾ പുതുഅധ്യയന വർഷം സ്കൂളിലെത്തിയത്.

കരിപ്പ എന്ന ആറ് കടന്ന് വേണം കുട്ടികൾക്ക് സ്കൂളിലെത്താൻ. എന്നാൽ ഇതിനായി ഉണ്ടായിരുന്ന താൽകാലിക പാലം തകർന്നതാണ് കുട്ടികളെ പ്രതിസന്ധിയിലാ‍ഴ്ത്തിയത്.

അമ്പൂരി പഞ്ചായത്തിലെ കുമ്പിച്ചൽ കടവിൽ ഒരു പാലം എന്നത് പതിറ്റാണ്ടു പഴക്കമുള്ള ആവശ്യമാണ്.  കടവിന് അക്കരെ 11 ആദിവാസി സെറ്റിൽമെന്‍റ് കോളനികളുണ്ട്.

ഇവിടെ നിന്നും 150ഓളം വരുന്ന ആദിവാസി കുട്ടികൾ പഠിക്കുന്നത് ഇക്കരെ അമ്പൂരി മെഹ്‍ലയിലാണ്. കുട്ടികൾക്ക് സ്കൂളിലെത്തണമെങ്കിൽ കരിപ്പയെന്ന ഈ ആറു കടക്കണം. പഞ്ചായത്തു വക വള്ളം ഉണ്ടെങ്കിലും വെള്ളം കുറയുമ്പോൾ വള്ളം ഇറക്കാൻ ക‍ഴിയില്ല.

നാട്ടുകാർ കാട്ടുമരങ്ങൾ കൂട്ടിക്കെട്ടി ഒരു താത്കാലിക പാലം പണിഞ്ഞിരുന്നതായിരുന്നു ഇവിടുത്ത് കാരുടെ ആശ്രയം.

എന്നാൽ ക‍ഴിഞ്ഞ ദിവസം പെയ്ത മഴയിൽ അത് തകർന്നു. ഇതെതുടർന്ന മുതിർന്നവർ തോളിൽ ഏറ്റിയാണ് കുട്ടികളെ ആറു കടത്തിയത്.

യാത്ര പ്രശ്നം കാരണം 150ൽ  20 ഓളം പേർ മാത്രമാണ് പുതിയ അധ്യയന വർഷം സ്കൂളിൽ പോയത്.

സംസ്ഥാന സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും കേന്ദ്രത്തിൽ നിന്നും അനുമതി ലഭിക്കാത്തതാണ് പാലം യാഥാർത്ഥ്യമാകാത്തതിന് കാരണം.

നിലവിൽ താൽകാലിക പാലം പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. തങ്ങളുടെ കുട്ടികളുടെ പഠനത്തിനു വേണ്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News