കോട്ടയം മെഡിക്കല്‍ കോളേജ് സംഭവം: ഡോക്ടര്‍മാര്‍ക്ക് പി‍ഴവ് പറ്റിയിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

പനി ബാധിച്ച് ചികിത്സ ലഭിക്കാതെ ഇടുക്കി സ്വദേശി ജേക്കബ് തോമസ് മരിച്ച സംഭവത്തില്‍ ഡോക്ടർമാർക്ക് പിഴവ് പറ്റിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്  ഡോ ടി കെ ജയകുമാർ.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്കും വീഴ്ച പറ്റിയെന്ന് സുപ്രണ്ടിന്റെ റിപ്പോർട്ടിൽ പരാമർശം.  ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി.

ആശുപത്രി പി ആർ ഓയെ രോഗിയുടെ മകൾ റെനി ജേക്കബ് മർദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
കട്ടപ്പനയിലെ സെന്റ് ജോൺസ് ആശുപത്രിയിൽ നിന്നും ആംബുലൻസിൽ രോഗിയുമായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിയപ്പോൾ പനിയാണെന്നും വെന്റിലേറ്റർ വേണമെന്നുമാണ് രോഗിയുടെ ബന്ധുക്കൾ അറിയിച്ചത്.

വെന്റിലേറ്റർ ഇല്ലാത്തതിനാൽ   നിപാ  രോഗികൾക്കായി തയ്യാറാക്കിയ പ്രത്യേക വാർഡിലേക്ക് മാറ്റാൻ കഴിയുമോ എന്ന് പി ആർ ഒ അന്വേഷിച്ചു. വാഹനത്തിൽ നിന്ന് രോഗിയെ ഇറക്കാൻ ചെന്ന ആശുപത്രി ജീവനക്കാരോട് വെന്റിലേറ്റർ ഇല്ലെങ്കിൽ ഇറക്കേണ്ടതില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇതിനിടെ  രോഗിയുമായി എത്തിയ ആംബുലൻസ് 17 മിനിട്ടിന് ശേഷം ആശുപത്രി കോമ്പൗണ്ടിൽ നിന്നു പോയി.

സംഭവത്തിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്കും വീഴ്ചയെന്ന് സുപ്രണ്ടിന്റെ റിപ്പോർട്ടിലുണ്ട്.

മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സൗകര്യമുണ്ടോയെന്ന് അന്വേഷിക്കാതെ രോഗിയെ കോട്ടയത്തേക്കയച്ചതെന്നും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. 

ജേക്കബ് തോമസിന്റെ മരണകാരണം ന്യൂമോണിയയാണെന്ന പ്രഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. 

മകൾ റെനി ജേക്കബിന്റെ പരാതിയിൽ  മെഡിക്കൽ കോളേജ്, മാതാ, കാരിത്താസ് എന്നീ സ്വകാര്യ ആശുപത്രികൾക്കുമെതിരെ ഗാന്ധിനഗർ പോലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോട്ടയം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 

അതിനിടെ ആശുപത്രി പി ആർ ഓ യെ രോഗിയുടെ മകൾ റെനി ജേക്കബ് മർദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. 

മാതാ ഹോസ്പിറ്റലിൽ നിന്ന് രണ്ടാം തവണ മെഡിക്കൽ കോളേജിലേക്ക് വന്നശേഷമായിരുന്നു മർദ്ദനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here