
നിലപാട് കടുപ്പിച്ചു ജോസ് കെ മാണി വിഭാഗം. ചെയർമാനെ തിരഞ്ഞെടുക്കാതെ പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ.
സംസ്ഥാന കമ്മറ്റി യോഗം നീണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് വിഭാഗത്തിന്റെ ഏകപക്ഷീയ നിലപാടുകൾ സമവായ ശ്രമങ്ങൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നും ജില്ലാ പ്രസിഡന്റുമാർ.
കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിൽ സമവായത്തിന്റെ ശൈലി സ്വീകരിക്കുന്നതിൽ യാതൊരുവിധ എതിർപ്പും ജോസ് കെ മാണി വിഭാഗത്തിനില്ല.
എന്നാൽ ജോസഫ് വിഭാഗം വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വിടുന്ന വ്യത്യസ്ത രീതികളിലുള്ള നിലപാടുകളും ഏകപക്ഷീയമായി നടത്തുന്ന പ്രഖ്യാപനങ്ങളും മാണിവിഭാഗത്തെ പ്രകോപിപ്പിച്ചത്.
ലയന ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ചെയര്‍മാന്‍ പാര്‍ലമെന്ററി പാര്‍ട്ടി പദവികളിൽ സ്വയം അവരോധിക്കപ്പെട്ട പി.ജെ ജോസഫ് പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത്.
സംസ്ഥാന കമ്മറ്റി വിളിക്കില്ലെന്ന നിലപാടെടുത്ത പി ജെ ജോസഫ് പാര്‍ട്ടിയുടെ ആഭ്യന്തര ജനാധിപത്യത്തെ തകര്‍ക്കുകയാണെന്ന വിമർശനം യോഗത്തിലുണ്ടായി.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് സി.എഫ് തോമസിനെ ഉയര്‍ത്തികാട്ടുന്നതിന്റെ പേരില്‍ പി.ജെ ജോസഫിന് വ്യക്തമായ അജണ്ടയുണ്ട്.
അത് ജോസ് കെ.മാണിയെ ഒരു കാരണവശാലും ചെയര്‍മാന്‍ ആക്കരുതെന്ന ഗൂഡലക്ഷ്യമാണെന്നും ജോസ് കെ മാണി വിഭാഗം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here