ആശങ്കയകലുന്നു; ഏ‍ഴാമത്തെയാള്‍ക്കും നിപയില്ല; ഇനി ഫലം വരാനുള്ളത് ഒരാളുടേത് മാത്രം

നിപയുടെ ആശങ്കകളകലുന്നു. കളമശേരി ഐസലേഷന്‍ വാര്‍ഡില്‍ ക‍ഴിയുന്ന ഏ‍ഴാമത്തെയാളുടെ ഫലവും പുറത്തുവന്നു. പരിശോധനയില്‍ ഇയാള്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. 

കോതമംഗലം പല്ലാരിമംഗലം സ്വദേശിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.

ഐസൊലേഷന്‍ വാര്‍ഡിലുള്ള ഒരാളുടെ പരിശോധനാ ഫലം മാത്രമാണ് ഇനി പുറത്തുവരാനുള്ളതെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.

കളമശേരി ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവിൽ 316 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. എന്നാൽ ഇത്രയും പേർ രോഗബാധിതനായ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല.  

നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് നിപാ ബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News