വിന്‍ഡീസിനെ എറിഞ്ഞിട്ടു; വിജയമാവര്‍ത്തിച്ച് ഓസീസ് പട

നോട്ടിങ്ഹാം:ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയമാവര്‍ത്തിച്ച് ഓസീസ്പട. പാക്കിസ്ഥാനെ തോല്‍പ്പിച്ചെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ 15 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്.

ടോസ് നേടി ബാറ്റിഹ് തെരഞ്ഞെടുത്ത ഓസീസ് 288 എന്ന ചെറിയ സ്കോറിലൊതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ നിശ്ചിത ഓവറില്‍ 273 റണ്‍സിലവസാനിപ്പിച്ചാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.

അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസിനെ തകര്‍ത്തത്. ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്.

ഷായ് ഹോപ്പ് (68), ജേസണ്‍ ഹോള്‍ഡര്‍ (51) നിക്കോളാസ് പൂരന്‍ (40) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് അല്‍പം പ്രതീക്ഷയെങ്കിലും നല്‍കിയത്.

എന്നാല്‍ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്രിസ് ഗെയ്ല്‍ (21), എവിന്‍ ലൂയിസ് (1), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (21), ആന്ദ്രേ റസ്സല്‍ (15), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (16), ഷെല്‍ഡണ്‍ കോട്ട്‌റെല്‍ (1) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍.

ആഷ്‌ലി നഴ്‌സ് (19), ഒഷാനെ തോമസ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിന് പുറമെ പാറ്റ് കമ്മിന്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like