പോലീസ് തലപ്പത്ത് ഘടനപരമായ മാറ്റത്തോടെ വന്‍ അ‍ഴിച്ചപണി

പോലീസ് തലപ്പത്ത് ഘടനപരമായ മാറ്റത്തോടെ വന്‍ അ‍ഴിച്ചപണി. മജീസ്ട്രീരയല്‍ അധികാരത്തോടെ രണ്ട് ഐജിമാര്‍ തിരുവനന്തപുരം ,എറണാകുളം സിറ്റി കമ്മീഷണറമാരാകും.

കേരളാ പോലീസില്‍ ക്രമസമാധാന ചുമതലയുളള എഡിജിപിയായി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനെ നിയമിച്ചു.  

ഋഷിരാജ് സിംഗ് പുതിയ ജയില്‍ മേധാവി.അനന്തകൃഷ്ണന്‍ പുതിയ എക്സൈസ് കമ്മീഷണര്‍ ഏ‍ഴ് ജില്ലകളിലെ എസ്പിമാര്‍ക്കും,എഡിജിപി മുതല്‍ ഡിഐജി വരെ  ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം. പോലീസ് ഉദ്യോഗ്സ്ഥരുടെ സ്ഥലം മാറ്റ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചു.

സമഗ്രവും, ഘടനപരവുമായ മാറ്റത്തോടയാണ് പിണറായി സര്‍ക്കാര്‍ പോലീസ് തലപ്പത്ത് വന്‍ അ‍ഴിച്ച്പണി നടത്തിയിക്കുന്നത്. മജീസ്ട്രീരയല്‍ അധികാരത്തോടെ രണ്ട് ഐജിമാര്‍ തിരുവനന്തപുരം ,എറണാകുളം സിറ്റി കമ്മീഷണറമാരാകും.

ഐജി ദിനേന്ദ്ര കശ്യപ് തിരുവനന്തപുരം സിറ്റി കമ്മീഷണറും, ഐജി വിജയ് സഖാറെ എറണാകുളം സിറ്റി കമ്മീഷണറമാരാകും. ഇരുവര്‍ക്കും വെടിവെയ്പ്പിന് ഉത്തരവ് ഇടുന്നത് അടക്കമുളള വലിയ അധികാരങ്ങളാണ് ഇനി ഉണ്ടാവുക. ഡിഐജിമാരായ  കെ പി ഫിലിപ്പ് കൊച്ചിയിലെയും  സഞ്ജയ് കുമാര്‍ ഗുര്‍ദ്ദീന്‍ തിരുവന്തപുരത്തും അഡീഷണല്‍ കമ്മീഷണറാമാരാകും. സഞ്ജ്യ് ആവും തിരുവനന്തപുരം റേഞ്ച് ഡിഐജി .

ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് ക്രമസമധാനപാലന ചുമതലയുളള ഏക എഡിജിപി. നിലവില്‍ ആ ചുമതല വഹിച്ചിരുന്ന മനോജ് ഏബ്രഹാം പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന്‍ ചുമതലയുളള എഡിജിപിയാകും.

എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ ജയില്‍ മേധാവിയായും, ആര്‍ ശ്രീലേഖയെ ട്രാഫിക്ക് മേധാവി മാറ്റി.   എ.അനന്തകൃഷനാണ് പുതിയ എക്സൈസ് കമ്മീഷണര്‍. ടോമിന്‍ തച്ചങ്കരിയെ സായുധ സേന മേധാവിയായി നിയമിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എ.പദ്മകുമാറാണ് പുതിയ കോസ്റ്റല്‍ പോലീസ് മേധാവി. ബി.സന്ധ്യയെ ട്രെയിനിംഗ് മേധാവിയായി നിയമിച്ചു.

അശോക് യാദവ് ഉത്തര മേഖലയിലും,  എം ആര്‍ അജിത്ത് കുമാര്‍ ദക്ഷിണമേഖലിയിലും  ഐജിമാരാകും. ബലറാം കുമാര്‍ ഉപാധ്യായായ ആണ് പുതിയ ഹെഡ് ക്വാര്‍ട്ടേ‍ഴ്സ് ഐജി. ഇജെ ജയരാജ് ക്രൈംബ്രാഞ്ച് കോ‍ഴിക്കോട് ഐജിയാകും. ജി ലക്ഷമണ്‍ ക്രൈംറെക്കോര്‍ഡ് ബ്യൂറേ ഐജിയാകും. അനുപ് കുരുവിള ജോണ്‍ ട്രെയിനിംഗ് ഡിഐജിയാകും. എ. അക്ബറാണ് പുതിയ സെക്യൂരിറ്റി ഡിഐജി.

കാളിരാജ് മഹേഷ് കുമാര്‍ എറണാകുളം  എസ്.സുരേന്ദ്രന്‍  തൃശൂരിലും ,കെ സേതുരാമന്‍ കണ്ണൂരിലും  റേഞ്ച് ഡിഐജിമാരാകും.മെറിന്‍ ജോസഫ് കൊല്ലത്തും വികെ മധു തൃശൂര്‍  കമ്മീഷണറാകും, കെജി സൈമണ്‍ കോ‍ഴിക്കോട് റൂറല്‍ എസ്പിയാകും . രാഹുല്‍ ആര്‍ നായരാണ് പോലീസ് ആസ്ഥാനത്തെ എഐജിയായി തിരിച്ചെത്തും. യതീഷ് ചന്ദ്ര ആണ് പോലീസ് ആസ്ഥാനത്തെ എസ്പി. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളുടെ ചുമതല കൂടി യതീഷ് ചന്ദ്രക്കുണ്ടാവും.

കറുപ്പുസ്വാമി എഐജി രണ്ടായി പോലീസ് ആസ്ഥാനത്തെത്തുംപ്രതീഷ്കുമാര്‍ കണ്ണൂരിലും, ശിവവിക്രം പാലക്കാടും, ടി നാരായണന്‍ മലപ്പുറത്തും, കെ കാര്‍ത്തിക്  എറണാകുളത്തും, പിഎസ് സാബു കോട്ടയത്തും ,ഹരിശങ്കര്‍ കൊല്ലം റൂറലിലും ,മഞ്ജുനാഥ് വയനാട്ടിലും  ജില്ലാ പോലീസ് മേധാവിമാരാകും.

അബ്ദുള്‍ കരീം ആണ് എംഎസ്പി കമാന്‍ഡന്‍റ് .ദേബേഷ് കുമാര്‍ ബെഹറ ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡിന്‍റ് ആകും  .പുങ്കു‍ഴലി കൊച്ചി ഡിസിപിയായും ,ഹിമേന്ദ്രനാഥ് എറണാകുളം വിജിലന്‍സിലും നിയമിതരായി. സാം ക്രിസ്റ്റി ഡാനിയല്‍ അഢിഷണല്‍ എക്സൈസ് കമ്മീഷണറാകും .ഐജി  എ.വിജയന്‍ ആണ് പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പള്‍ . ഉമ ബെഹറ കെപ്പയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയും, സുജിത്ത് ദാസിനെ റെയില്‍വേ എസ്പിയായും മാറ്റി നിയമിച്ചു. കെ എം ആന്‍റണിയെ തൃശൂര്‍ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കും മാറ്റി നിയമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here