‘നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ’ സൗജന്യ പഠനോപകരണങ്ങളുമായി എസ് എഫ് ഐ

കണ്ണൂര്‍ ജില്ലയിലെ 101 സ്‌കൂളുകളില്‍ സൗജന്യ പഠനോപകരണ വിതരണവുമായി എസ് എഫ് ഐ. നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ,സ്‌നേഹപൂര്‍വ്വം എസ് എഫ് ഐ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് കണ്ണൂരിലും പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

നമൊക്കൊരുക്കം അവര്‍ പഠിക്കട്ടെ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി എസ് എഫ് ഐ നടത്തുന്ന സൗജന്യ പഠനോപകരണ വിതരണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമാവുകയാണ്.ബാഗ്,നോട്ട് പുസ്തകങ്ങള്‍,കുട തുടങ്ങിയവ ഉള്‍പ്പെടുന്ന പഠനോപകരണ കിറ്റാണ് സൗജന്യമായി നല്‍കുന്നത്.

പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്കാണ് വിതരണം.കണ്ണൂര്‍ ജില്ലയിലെ 101 സ്‌കൂളുകളിലാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്. സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. തലശ്ശേരി ഗോപാലപ്പേട്ട എല്‍ പി സ്‌കൂളിലായിരുന്നു ജില്ലാതല ഉദ്ഘാടനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like