‘മോദി ശിവലിംഗത്തിലെ തേള്‍’; പരാമര്‍ശത്തില്‍ ശശി തരൂരിനു ജാമ്യം

 

ദില്ലി: മോദി ശിവലിംഗത്തിലെ തേള്‍ എന്ന പരാമര്‍ശത്തിന് എതിരെ ബിജെപി നേതാവ് നല്‍കിയ കേസില്‍ ശശി തരൂരിനു ജാമ്യം ലഭിച്ചു.

20000 രൂപയുടെ ബോണ്ടിന്മേല്‍ ദില്ലി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 25നു കേസ് വീണ്ടും പരിഗണിക്കും.

പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബറില്‍ നിന്ന് മൊഴി എടുക്കുന്നതിന് വേണ്ടിയാണ് കേസ് മാറ്റിയത്.

മോദി ശിവലിംഗത്തിലെ തേള്‍ ആയതിനാല്‍ അടിച്ചു കൊല്ലാനും എടുത്തു കളയാനും ആവില്ലെന്ന് ഒരു ആര്‍എസ്എസ് നേതാവ് തന്നോടു പറഞ്ഞു എന്നതായിരുന്നു തരൂരിന്റെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News