ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും.

മൂന്ന് ദിവസം നീണ്ട നില്‍ക്കുന്ന യോഗത്തില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പ്രത്യേകം വിലയിരുത്തും.

ഇതിന് മുന്നോടിയായി പോളിറ്റ് ബ്യൂറോ യോഗം ആരംഭിച്ചു. ഓരോ സംസ്ഥാനങ്ങളോടും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെയ് 26, 27 തീയതികളില്‍ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗം ആവശ്യപ്പെട്ടിരുന്നു.