
രണ്ട് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് മുന്‍ ഒളിംപ്യനും കേന്ദ്രമന്ത്രിയുമായ അസ്ലം ഷേര്‍ഖാന്‍. മെയ് 27നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് ഷെര്‍ഖാന്‍ കത്തയച്ചത്.
ലോക്‌സഭ തോല്‍വിക്ക് പിന്നാലെ രാജിയില്‍ ഉറച്ചു നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രതിസന്ധി തുടരുന്നു. രാഹുലിന് പകരം ഒരാളെ കണ്ടെത്താനാകാത്തതാണ് മുതിര്‍ന്ന നേതാക്കളെ പ്രതിസന്ധിയിലാക്കിയത്.
ഇതിനിടയിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ചു മുന്‍ കേന്ദ്ര മന്ത്രിയും ഒളിംപ്യനും അസ്ലം ഷേര്‍ഖാന്‍ രംഗത്തെത്തിയത്.
മേയ് 27ന് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് അസ്ലം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ താന്‍ തയ്യാറാണെന്നും, രണ്ട് വര്‍ഷത്തേക്ക് അധ്യക്ഷ സ്ഥാനത്ത് തുടരാമെന്നുമാണ് അസ്ലം ഷേര്‍ഖാന്‍ കത്തില്‍ പരാമര്‍ശിക്കുന്നത്.
1975ല്‍ ലോകകപ്പ് നേടിയ ടീം അംഗമാണ് 65കാരനായ ഒളിംപ്യന്‍ ഷേര്‍ഖാന്‍. 1984ല്‍ മധ്യപ്രദേശിലെ ബേത്തൂളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അസ്ലം മന്ത്രിയാവുകയും ചെയ്തു. പിന്നീട് 1997ല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയ ഷേര്‍ഖാന്‍ രണ്ട് വര്‍ഷതിന് ശേഷം കോണ്‍ഗ്രസില്‍ തിരിചെത്തി.
അതേസമയം, കുറച്ചു നാളുകളായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വവുമായി അകലച്ചയിലാണ് ഷേര്‍ഖാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here